US fighter planes arrived in Qatar amid Iran tensions<br />ഗള്‍ഫിലെ അമേരിക്കന്‍ ഇടപെടല്‍ ഭീതി പരത്തുന്നതാണ്. ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തി അമേരിക്ക നടത്തുന്ന നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്ക് പോരിന് തുടക്കമിട്ടിട്ട് ആഴ്ചകളായി. ഇതിനിടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്ക ഗള്‍ഫിലേക്ക് എത്തിക്കുന്നത്. യൂറോപ്പില്‍ നിന്ന് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയതിന് പിന്നാലെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അമേരിക്ക ഗള്‍ഫില്‍ വിന്യസിച്ചു